പത്തനാപുരത്ത് പതിമൂന്ന്കാരിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ

Web Desk
Posted on October 07, 2019, 10:39 am

പത്തനാപുരത്ത് പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോസ്‌കോ പ്രകാരം അറസ്റ്റില്‍. കമുകും ചേരി സ്വദേശി രതീഷ് 22 ആണ് അറസ്റ്റിലായത്.

പ്രതിയുടെ വീട്ടില്‍ വാടയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു . പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തു.ആര്‍ എസ് എസ് മുഖ്യശിക്ഷകനായിരുന്നു രതീഷ്‌.