പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടും പൗരത്വം തെളിയിക്കാവുന്ന രേഖകളിലായി റേഷൻ കാർഡ്, വോട്ടർ ഐ ഡി, ആധാർ കാർഡ് തുടങ്ങിയവ പരിഗണിക്കാമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവിശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്. തൃശൂർ സ്വദേശിയും ആം ആദ്മി പ്രവർത്തകനുമായ ജോഷി കല്ലുവീട്ടിൽ ആണ് ചാലക്കുടി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്.“പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദി, ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാൻ ഉതകുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുക, എന്നതാണ് കഴിഞ്ഞ 13 ന് ജോഷി കല്ലുവീട്ടിൽ ചാലക്കുടി നഗരസഭയിൽ സമര്‍പ്പിച്ച അപേക്ഷയിലെ ആവശ്യം”.
രാജ്യം വലിയൊരു വിഭാഗം ഇപ്പോൾ ഭീതിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്ത് രേഖയാണ് കൈവശം വച്ചിരിക്കുന്നതെന്ന് അറിയാനുള്ള കൗതകമാണ് വിവരാവകാശ അപേക്ഷ നൽകാൻ കാരണമായതെന്ന് ജോഷി പറയുന്നു. അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറാനാണ് നഗരസഭാ തീരുമാനം. വിവരാവകാശ അപേക്ഷയുമായി സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർ കളിയാക്കിയെന്നും എന്നാൽ. മറുപടി കിട്ടും വരെ ശ്രമം തുടരുമെന്നും ജോഷി പറയുന്നു.
English summary: RTI application seeks proof of pm modis citizenship
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.