June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിവരാവകാശ ഭേദഗതി ബിൽ: സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു

By Janayugom Webdesk
January 21, 2020

വിവരാവകാശ ഭേദഗതി ബിൽ വകുപ്പുതല പാർലെമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ലോക്സഭാ സ്പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്ക് കത്തയച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചതായി വ്യക്തമാകുന്നത്.
വിവരാവകാശ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഫയലുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരധ്വജാണ് അപേക്ഷ നൽകിയിരുന്നു. ഇതിന് ലഭിച്ച മറുപടിയിലാണ് കേന്ദ്ര സർക്കാർ കത്തയച്ചതായി സൂചിപ്പിക്കുന്നത്. ബിൽ അവതരിപ്പിക്കുന്നത്, ബില്ലിന്റെ പകർപ്പുകൾ സഭയിൽ വിതരണം ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ടും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭാ സ്പീക്കർ ഓംബിർള, രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു എന്നിവർക്ക് കത്തയച്ചതായും വിവരാവകാശ രേഖകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.