Web Desk

തിരുവനന്തപുരം

May 31, 2021, 1:05 pm

കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ കേന്ദ്ര സർക്കാർ

Janayugom Online

ബിജെപിയുടെയും ‚കേന്ദ്ര സര്‍ക്കാരിന്‍റെയും കള്ളത്തരങ്ങള്‍ വെളിച്ചത്താകുന്നു. കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ കേന്ദ്ര സർക്കാർ. വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും മാത്രം വിതരണം ചെയ്യുന്നുണ്ട്‌. മുൻഗണനാ വിഭാഗങ്ങൾക്ക്‌ നൽകാൻ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക്‌ 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്‌.

2020ലെ ലോക്‌ഡൗൺ സമയത്ത്‌ അന്യസംസ്ഥാന തൊഴിലാളികൾക്കായി അഞ്ചു കിലോ അരി/ഗോതമ്പ്‌ നൽകിയിരുന്നു. തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം. കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌‌ സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന്‌ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു. കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലടക്കം പറഞ്ഞു‌. കെ സുധാകരൻ എംപിയും ഇത്തരത്തിൽ പ്രചാരണം നടത്തി. കേന്ദ്രം നൽകുന്ന കിറ്റാണെങ്കിൽ എന്തുകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനവഴി കേരളത്തില്‍ അരിയെത്തിയെന്നും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസവും തുടരുമെന്നും അറിയിച്ചുകൊണ്ടുള്ള ബിജെപി നേതാവ് എംടി രമേശിന്റെ പോസിറ്റിനുതാഴെ ട്രോള്‍ വര്‍ഷം കേരളീയ സമൂഹം കണ്ടതാണ്. സംസ്ഥാനസര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റില്‍ അരിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍. നാടിന് കരുതലായി മോദി സര്‍ക്കാരുണ്ടെന്ന് പറഞ്ഞുകൊണ്ട് രമേശ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ചര്‍ച്ചയാകുകയായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ വസ്തുതകള്‍ മനസിലാക്കിയെങ്കിലും സംസാരിക്കാന്‍ ശ്രമിക്കണമെന്നാണ് കമന്റുകള്‍.ഇതൊക്കെതന്നെയാണ് കേരളത്തില്‍ ബിജെപിയ്ക്ക് പൂജ്യം സീറ്റില്‍ ഒതുങ്ങേണ്ടി വന്നതെന്നും കമന്റുകള്‍ വരുന്നുണ്ട്.

ഭക്ഷ്യകിറ്റ് വിതരണം നടക്കുന്നത് കേന്ദ്രം നല്‍കുന്ന അരി കൊണ്ടാണെന്ന് വിശ്വസിച്ചാല്‍ത്തന്നെ എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ അരി വിതരണം നടക്കുന്നില്ലെന്നും ആളുകള്‍ ചോദിച്ചിരുന്നു, കോവിഡ് കാലഘട്ടത്തില്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിന്‍റെ ഭാഗമായി ഒരാളും പട്ടിണികിടിക്കെല്ല നിശ്ചയദാര്‍ഢ്യത്തിന്‍റെ ഭാഗമായിട്ടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ റേഷന്‍ കടവഴി സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്തത്. ഒന്നാം പിറണായി സര്‍ക്കാരിന്‍റെ കാലത്തെ ഭക്ഷ്യകിറ്റുകള്‍ ഏപ്രില്‍വരെ കൊടുത്തു. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. രണ്ടാം പിറണായി സര്‍ക്കാരും, ഇക്കാര്യത്തില്‍ തുടര്‍ച്ചതന്നെയാണ് ആഗ്രഹിക്കുന്നത്. ഒരാളുപോലും പട്ടിണികിടക്കരുതെന്ന കാര്യത്തില്‍ സംസ്ഥാന ഭക്ഷ്യവകുുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം വരാതിരിക്കാന്‍ അടിയന്തര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തെ സൗജന്യറേഷന്‍ നല്‍കിയത് , അതുപോലെ ലോക്ക് ഡൌണ്‍ മൂലം ജോലി നഷ്ടമായ ദിവസവരുമാനക്കാര്‍ക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനാണ് നടപടി. നീല, വെള്ള കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ആദ്യമാസം മാസം 15 കിലോ അരി നല്‍കി, കൂടാതെ ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ അരി നല്‍കുന്നത് തുടരുകയും ചെയ്തു. ഇവര്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകളുംസൌജന്യമായി നല്‍കി.. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എല്ലാവര്‍ക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ച് നല്‍കി. രണ്ടാം പിണറായി സര്‍ക്കാരും , ഭക്ഷ്യവകുപ്പും 2021 മെയ് മാസത്തെ കിറ്റുകള്‍ വിതരണം ചെയ്തപ്പോളും ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. സംസ്ഥാന സർക്കാർ വിതരണം ചെയുന്ന ഭക്ഷ്യകിറ്റിൽ പന്ത്രണ്ടിന സാധനങ്ങൾ ഉണ്ടായിരുന്നു.കഴിഞ്ഞ മാസത്തെ വിഷു കിറ്റിൽ പതിനാലിനം സാധനങ്ങളാണ് നൽകിയത്. ഇതിൽ നിന്നും കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങൾ നൽകിയത്. ഇക്കാര്യത്തില്‍ സപ്ലെകോയെ ചുമതലപ്പെടുത്തിയിരുന്നു. അതിഥി തൊഴിലാളികൾക്ക് ഉള്ള ഭക്ഷ്യകിറ്റിൽ അഞ്ചു കിലോ അരിയും ഉൾപ്പെടുത്തി,.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഫോർട്ടിഫൈഡ് ആട്ടയും നൽകി.

 

Eng­lish sum­ma­ry: RTI on food Kit distribution

You may also like this video: