20 April 2024, Saturday

Related news

April 13, 2024
March 31, 2024
February 19, 2024
January 19, 2024
January 18, 2024
January 2, 2024
July 18, 2023
July 18, 2023
June 3, 2023
May 3, 2023

ട്രെയിനില്‍ അന്തിയുറങ്ങിയ മഞ്ജുവിനും മക്കള്‍ക്കുമായി കൈകൊര്‍ത്ത് ആർടിഒ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും

Janayugom Webdesk
മല്ലപ്പളളി
September 7, 2021 10:43 am

സാമൂഹ്യ വിരുദ്ധരുടെ ശൈല്യ കാരണം ട്രേയിനിൽ അഭയംതേടിയ മഞ്ജുവിന്റെ ഇളയ മകന്റെ പഠനം മല്ലപ്പള്ളി സബ് ആർടിഓഫീസിലെ ജീവനക്കാർ ഏറ്റെടുത്തു. പത്തനാപുരം ഗാന്ധി ഭവനിൽ അഭയം തേടിയ ഇളയകുട്ടിക്ക് ആര്‍ടിഒ ഓഫീസിലെത്തിയ ജീവനക്കാര്‍ പഠനോപകരണങ്ങളും, വസ്ത്രങ്ങളും കൈമാറി. കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം അന്തിയുറങ്ങാൻ കഴിയാതായ മഞ്ജുവും രണ്ടു മക്കളും ട്രെയിനിൽ അഭയം തേടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി സ്വമേധയാ ഇതിൽ ഇടപ്പെട്ടിരുന്നു. ഇവർ നിലവിൽ പത്തനാപുരം ഗാന്ധിഭവന്റെ തണലിലാണ് കഴിയുന്നത്.

ഇതിനിടെ മൂത്തമകളുടെ പഠനം കോഴിക്കോട് ഫാറൂഖ് കോളേജ് ഏറ്റെടുത്തിരുന്നു. ഇളയ മകന്റെ പഠനം മല്ലപ്പള്ളി സബ് ആർ. ടി. ഓഫീസിലെ മുഴുവൻ ജീവനക്കാരും ചേർന്ന് ഏറ്റെടുക്കുവാനും തീരുമാനിച്ചിരുന്നു. പത്തനംതിട്ട ആർ. ടി. ഓ ജിജി ജോർജിന്റെ നേതൃത്വത്തിൽ ഈ ചടങ്ങിൽ മല്ലപ്പള്ളി ജോയിന്റ് ആർ. ടി ഓ.എം. ജി. മനോജ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ആർ. പ്രസാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു എം. ജി, ഹരി പി, എ. എം. വി. ഐ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: RTO employ­ees helps Man­ju and children

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.