കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഗോവയും. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ഇത്തരത്തില്‍ ഉത്തരവിറക്കിയിരുന്നു. ഗോവയില്‍ പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധന ഫലമാണ് സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ ഗോവ സര്‍ക്കാര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു. കാസിനോകള്‍, റിവര്‍ ക്രൂയിസുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, സ്പാ, ഹാള്‍, മള്‍ട്ടിപ്ലക്സുകളിലെ വിനോദ കേന്ദ്രങ്ങള്‍ എന്നിവയും അടച്ചിടുമെന്ന് ഉത്തരവില്‍ പറയുന്നു.
വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. സംസ്ഥാനത്തെ റെസ്റ്റോറന്റുകളും ബാറുകളും അവയുടെ ശേഷി 50 ശതമാനമായി കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഗോവയില്‍ 90 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ആഗസ്റ്റ് ഒമ്പത് വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.
English Summary : RTPCR mandatory for kerala travellers in goa
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.