Thursday
21 Mar 2019

സിനിമാ നിരോധനത്തിന് റൗഡി ഗ്രൂപ്പുകള്‍

By: Web Desk | Saturday 12 January 2019 4:34 PM IST


പല്ലിശേരി

മലയാളികളുടെ അഭിമാനമാണ് ലോക പ്രശസ്ത സംവിധായനായ അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് രണ്ടഭിപ്രായമുണ്ടെങ്കിലും അതൊന്നും അടൂര്‍ ശ്രദ്ധിക്കാറില്ല. സിനിമയ്ക്കുവേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച അടൂര്‍ തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ പറയാന്‍ മടികാണിക്കാത്ത സംവിധായകനാണ്.

കഴിഞ്ഞവര്‍ഷം ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘സെക്‌സിദുര്‍ഗ’ എന്ന സിനിമയ്ക്കുനേരെയുണ്ടായ താക്കീതും ഭീഷണിയും തെരഞ്ഞെടുക്കപ്പെട്ട സിനിമ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ട് പ്രദര്‍ശിപ്പിക്കാതിരുന്നതും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ഇതേ സിനിമ തിരുവനന്തപുരം ചലച്ചിത്രോത്സവത്തിലും അപമാനിക്കപ്പെട്ടു. ഇതിനെതിരെ പ്രതികരിക്കാന്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ഏതാനും പേരും മാത്രം തയാറായപ്പോള്‍ വലിപ്പചെറുപ്പം നോക്കാതെ പ്രതികരിച്ചത് അടൂര്‍ ഗോപാലകൃഷ്ണനാണ്.

‘സിനിമാ നിരോധനത്തിനായി റൗഡി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണ്.’

കേരള മീഡിയ അക്കാദമിയില്‍ ‘സ്‌കോളര്‍ ഇന്‍ ക്യാമ്പസ്’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തവേയാണ് അടൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സെന്‍സറിങ് യഥാര്‍ഥത്തില്‍ സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ല. സിനിമാക്കാരുടെ സംരക്ഷണത്തിനായിട്ടാണ് സെന്‍സര്‍ ബോര്‍ഡിനു രൂപം കൊടുത്തത്. സെന്‍സറിങ് കഴിഞ്ഞ സിനിമ കാണിക്കാതെ കോടതിയില്‍ പോകുന്നതും കോടതി പറഞ്ഞിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണെന്ന് ‘എസ് ദുര്‍ഗ’ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള വിവാദത്തെ പരാമര്‍ശിച്ചുകൊണ്ട് അടൂര്‍ പറയുകയുണ്ടായി.’ സെക്‌സിദുര്‍ഗ (എസ് ദുര്‍ഗ) ഞാന്‍ കണ്ട സിനിമയാണ്. ആ ചിത്രത്തിലെ ഉള്ളടക്കത്തില്‍ വിവാദപരമായ ഒന്നുംതന്നെ ഇല്ലെന്നാണ് ഞാന്‍ മനസിലാക്കിയത്. നല്ല സിനിമകള്‍ കാണാത്തവരെ ജൂറിയാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്.

Related News