എറണാകുളം ജില്ലയില്‍ പൊതു ഗതാഗത സംവിധാനത്തില്‍ കര്‍ശന നിയന്ത്രണം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Web Desk

കൊച്ചി

Posted on July 02, 2020, 8:10 pm

എറണാകുളം ജില്ലയിലെ കര്‍ശന നിയന്ത്രണങ്ങളിലും ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. അന്തര്‍ ജില്ല പൊതു ഗതാഗതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കര്‍ശനമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ അറിയിച്ചു.

  • വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം
  • പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.
  • പൊതുഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം.
  • പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണ്.
  • കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, പ്രൈവറ്റ് കാര്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.

നിബന്ധനകള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷകള്‍ , കാറുകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്‌പെന്‍ഡ് ചെയ്യുന്നതിനും പൊലീസ്, ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി.

ENGLISH SUMMARY:rules that should fol­low­ing dur­ing covid con­trol­ling
You may also like this video