28 March 2024, Thursday

Related news

March 19, 2024
February 28, 2024
February 26, 2024
February 22, 2024
February 13, 2024
February 6, 2024
January 13, 2024
January 4, 2024
December 27, 2023
December 5, 2023

തെരഞ്ഞെടുപ്പ് നേരത്തേയെന്ന് അഭ്യൂഹം; തെലങ്കാനയില്‍ പാര്‍ട്ടികള്‍ പ്രചാരണം തുടങ്ങി

Janayugom Webdesk
ഹൈദരാബാദ്
May 19, 2022 10:02 pm

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം. സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചര്‍ച്ചകള്‍ സജീവമായി. ദേശീയ നേതാക്കളടക്കം തെലങ്കാനയില്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടേതടക്കം പരിപാടികള്‍ ആയിക്കഴിഞ്ഞു.

2023 ഡിസംബര്‍ വരെയാണ് കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയുടെ കാലാവധി. കഴിഞ്ഞ തവണയും കാലാവധി തികയ്ക്കാന്‍ ആറ് മാസം ബാക്കിനില്‍ക്കേയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ട് റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്) തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കുറിയും നേരത്തേ തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസിലാക്കിയാണ് രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോപ്പുകൂട്ടുന്നത്.

ടിആര്‍എസ് തന്നെയാണ് തെരഞ്ഞെടുപ്പ് വേലകള്‍ക്കായി ആദ്യ പരിപാടികള്‍ ആസൂത്രണം ചെ­യ്തിരിക്കുന്നത്. ദേശീയ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഗ്രൂപ്പായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(ഐപിഎസി)യെ പാര്‍ട്ടിയുടെ പ്രചാരണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. ബിജെപി മേയ് 26ന് നരേന്ദ്രമോഡിയുടെ പരിപാടി നിശ്ചയിച്ചിരിക്കുകയാണ്. നേരത്തെ അമിത്ഷായും പാര്‍ട്ടി പ്രസിഡന്റ് ജെപി നദ്ദയും തെലങ്കാനയിലെത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.

സംസ്ഥാനത്തെ ബൂത്തുതല നേതാക്കളുമായി 26ന് മോഡി സംവാദിക്കും. ഏകദേശം 26,000 പേര്‍ പങ്കെടുക്കുന്നതാണ് ഈ പരിപാടി. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഇതിനകം തന്നെ രണ്ട് തവണ തെലങ്കാനയിലെത്തിയിരുന്നു. മോഡിയുടെ തെലങ്കാന സന്ദര്‍ശനത്തിനുശേഷം രാഹുല്‍ വീണ്ടുമെത്തുമെന്നാണ് സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നത്.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും തെലങ്കാനയില്‍ ക്യാമ്പ് ഒരുക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ബൂത്തുതല പ്രസിഡന്റുമാരുടെ വീടുകള്‍ക്ക് മുന്നില്‍ തിരിച്ചറിയല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് ഒവൈസിയുടെ പാര്‍ട്ടി. പ്രാദേശിക പാര്‍ട്ടികളും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

Eng­lish summary;Rumors of ear­ly elec­tions; The par­ties start­ed cam­paign­ing in Telangana

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.