ഓടിക്കൊണ്ടിരുന്ന ട്രയിനിന്റെ ബോഗികൾ ഇളകി മാറി

Web Desk
Posted on October 30, 2019, 10:36 am

തി​രു​വ​ന​ന്ത​പു​രം: ഓടിക്കൊണ്ടിരുന്ന ട്രയിനിന്റെ ബോഗികൾ ഇളകി മാറി. തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ലാ​ണ് സം​ഭ​വം. നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ട്രെ​യി​നിന്റെ ബോ​ഗി​ക​ളാണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഇ​ള​കി മാ​റിയത്. അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാണ്. യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടുകളി​ല്ല. ബോ​ഗി​ക​ള്‍ തി​രി​കെ ഘ​ടി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യി റെ​യി​ല്‍​വേ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.