23 April 2024, Tuesday

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Janayugom Webdesk
June 9, 2022 11:15 pm

ഡോളറിനെതിരെ രൂപ തകര്‍ന്നടിഞ്ഞു. 77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം തുടങ്ങിയത്. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും പണപ്പെരുപ്പവും ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുമാണ് തിരിച്ചടിക്കുള്ള കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. 13 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. 77.79 ആയിരുന്നു ഇതിന് മുമ്പുള്ള രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും 77.78 ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം ഇന്നലെ അവസാനിച്ചത്. 

Eng­lish Summary:Rupee depre­ci­ates against dol­lar in ear­ly trade
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.