20 April 2024, Saturday

Related news

April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024

രൂപ വീണ്ടും റെക്കോഡ് നഷ്ടത്തിൽ

Janayugom Webdesk
June 23, 2022 10:33 pm

രൂപ വീണ്ടും റെക്കോഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 78.32നാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചയും ഇതേനിരക്കായിരുന്നു. സാമ്പത്തിക മാന്ദ്യമുണ്ടായേക്കുമോയെന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി ഉൾപ്പെടെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നീങ്ങിയേക്കും. 78.26ല്‍ നേട്ടത്തോടെയായിരുന്നു രൂപ ഇന്നലെ വ്യാപാരം തുടങ്ങിയത്. പിന്നീട് ഏറ്റവും കുറഞ്ഞ നിരക്കായ 78.32ലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബുധനാഴ്ച രൂപക്ക് 19 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ലോകത്തെ പ്രമുഖ കറൻസികളുമായുള്ള വിനിമയ മൂല്യത്തിൽ ഡോളർ നേട്ടമുണ്ടാക്കി.

Eng­lish Summary:Rupee los­es record again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.