Web Desk

ന്യൂഡൽഹി

March 19, 2020, 9:03 pm

രൂപ തകർന്നടിഞ്ഞു

ഡോളറിനെതിരെ ആദ്യമായി 75 രൂപയിലേക്ക് വീണു
Janayugom Online

കൊറോണ ഭീതിയിൽ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ കുറഞ്ഞ് ആദ്യമായി 75 രൂപയിലെത്തി. രൂപയുടെ മൂല്യം 1.1 ശതമാനം ഇടിഞ്ഞ് 75.0562 ആയി. സെൻസെക്സ് 2017ന് ശേഷം ആദ്യമായി ഇന്നലെ 7.5 ശതമാനം ഇടിഞ്ഞു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുള്ള പ്രതിസന്ധി സൂചനകളാണ് ഇന്നലെ ഓഹരി കമ്പോളത്തിൽ ദൃശ്യമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരം കോടി ഡോളറിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളാണ് ഇന്ത്യയിൽ നിന്നും പിൻവലിച്ചത്. 2013 ന് ശേഷം ആദ്യമായാണ് ഇത്രയധികം തുക ചുരുങ്ങിയ കാലയളവിനുള്ളിൽ പിൻവലിക്കുന്നത്. രൂപയുടെ മൂല്യച്യുതി കുറയ്ക്കുന്നതിന് കരുതൽ ധനശേഖരം ആർബിഐ വിനിയോഗിക്കുന്നതായി ഓഹരി ഇടപാടുകാർ പറയുന്നു. തിങ്കളാഴ്ച്ച രൂപയുടെ മൂല്യച്യുതി കുറയ്ക്കുന്നതിന് ഇരുന്നൂറുകോടി ഡോളറാണ് ഓഹരി വിപണിയിൽ ആർബിഐ വിനിയോഗിച്ചത്.

ENGLISH SUMMARY: rupees downfall

YOU MAY ALSO LIKE THIS VIDEO