കൊറോണ ഭീതിയിൽ ആഗോള വിപണികൾ തകർന്നടിഞ്ഞതിന്റെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും തകർച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 74.5075 എന്ന നിലയിലേക്ക് വെള്ളിയാഴ്ച രൂപ ഇടിഞ്ഞു. പിന്നീട് നില അല്പം മെച്ചപ്പെടുത്തി 74. 445ലെത്തി.രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ സൂചിക പത്തു ശതമാനത്തിലധികം ഇടിഞ്ഞതോടെ മുക്കാൽ മണിക്കൂറും നേരം വ്യാപാരം നിർത്തിവെച്ചു.
2018 ഒക്ടോബർ 11 ന് രേഖപ്പെടുത്തിയ 74.48 ആയിരുന്നു ഇതിന് മുൻപ് രൂപ നേരിട്ട താഴ്ന്ന മൂല്യം. അതേസമയം, കൊറോണ ആശങ്കകൾക്കിടയിലും ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമടക്കുന്ന പ്രവാസികളുടെ എണ്ണം കൂടുകയാണ്. ഗൾഫ് കറൻസികൾക്ക് ലഭിക്കുന്ന മെച്ചപ്പെട്ട മൂല്യം ഉപയോഗപ്പെടുത്തുകയാണ് പ്രവാസികൾ.
ഇന്ത്യൻ ഓഹരിവിപണികളിൽ ഏറ്റവും കൂടുതൽ ഇടിവ് ഉണ്ടായത് ഏവിയേഷൻ ഓഹരികളിലാണ്. സ്പൈസ് ജെറ്റ് ഓഹരികൾ 18 ശതമാനം ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിൽ ഇടിവ് തുടരുകയാണ്.
ENGLISH SUMMARY: ruppee hits record low due to corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.