വൻ ഭക്തജനത്തിരക്ക്: കനത്ത സുരക്ഷയിൽ സന്നിധാനം മകരവിളക്കിനൊരുങ്ങി

Web Desk
Posted on January 14, 2019, 5:40 pm

ശബരിമല: മകരവിളക്ക് പൂജകൾക്കായി സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര അൽപ്പ സമയത്തിനകം ശരംകുത്തിയിൽ എത്തിച്ചേരും.ദേവസ്വം അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര സ്വീകരിക്കും.

പതിനെട്ടാം പടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 6.30 ഓടെ ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.