മലയാളസിനിമയിൽ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങൾ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിൻ തോമസ് കുരിശിങ്കൽ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ നായകനാകുന്നു. കുലു മിന ഫിലിംസിൻറെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി.
ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘർഷമാണ് റഷ്യയുടെ ഇതിവൃത്തം. സെക്കോളജിക്കൽ ത്രില്ലർ കൂടിയാണ് റഷ്യ. ഒരാൾക്ക് ഉറക്കം നഷ്ടപ്പെട്ട് പോയാൽ അയാളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് സംവിധാകൻ നിധിൻ തോമസ് കുരിശിങ്കൽ പറഞ്ഞു. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ സംഘർഷം പറയുന്നതിനോടൊപ്പം അതിൻറെ ശാസ്ത്രീയവശങ്ങൾ കൂടി ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടൽ.
അതിലേക്കുള്ള ഒരു ബോധവൽക്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകൻ നിധിൻ തോമസ് കുരിശിങ്കൽ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തിൽ ഇതുവരെ ആവിഷ്ക്കരിക്കാത്ത പ്രമേയമാണ് റഷ്യ ചർച്ച ചെയ്യുന്നത്. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. കൊച്ചി, തൃശ്ശൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.
അഭിനേതാക്കൾ- രൂപേഷ് പീതാംബരൻ (ദുൽഖർ സൽമാൻ ചിത്രം തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കൻ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്). ഗോവൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ രാഖി കിഷോർ, പാർവ്വതി, ഗോപിക അനിൽ, ആര്യ മണികണ്ഠൻ, മെഹറലി പൊയ്ലുങ്ങൽ ഇസ്മയിൽ, പ്രശസ്ത കോറിയോഗ്രാഫർ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുൺ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
കുലു മിന ഫിലിംസിൻറെ ബാനറിൽ മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ് റഷ്യ നിർമ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിൻ, സിജോ തോമസ്, ഫെറിക് ഫ്രാൻസിസ് പട്രോപ്പിൽ, ടിൻറോ തോമസ് തളിയത്ത, ് ശരത്ത് ചിറവേലിക്കൽ, ഗാഡ്വിൻ മിഖേൽ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ക്യാമറ — സൈനുൽ ആബിദ്, എഡിറ്റർ- പ്രമോദ് ഒടയഞ്ചാൽ പ്രൊഡക്ഷൻ കൺട്രോളർ സുനിൽകുമാർ അപ്പു. കോസ്റ്റ്യൂം — ഷൈബി ജോസഫ് ചക്കാലക്കൽ, മേക്കപ്പ് — അൻസാരി ഇസ്മേക്ക്, ആർട്ട് — ജയൻ കളത്ത് പാഴൂർക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ — നിധീഷ് ഇരിട്ട്, സ്റ്റിൽ — അഭിന്ദ് കോപ്പാളം. പി ആർ ഒ — പി ആർ സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ.
English summary; russia film finished movie
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.