മോസ്കോ : ശബ്ദത്തേക്കാള്‍ 27 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ആണവായുധം യുദ്ധസജ്ജമാക്കി റഷ്യ. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു പോലും പിടികൊടുക്കാത്ത മുന്നേറ്റമാണ് അവെന്‍ഗാര്‍ഡ് മിസൈലുകള്‍ റഷ്യയ്ക്കു സമ്മാനിക്കുക. രാജ്യം വികസിപ്പിച്ചെടുത്ത അവെന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡുമായി ചേര്‍ത്ത മിസൈല്‍ യൂണിറ്റ് പരീക്ഷണങ്ങളെല്ലാം വിജയകരമാണെന്നും യുദ്ധസജ്ജമായെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹൈപര്‍സോണിക് മിസൈലുകള്‍ സ്വന്തമായ ആദ്യ രാജ്യമാണു റഷ്യ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്മേലാണ് അവെന്‍ഗാര്‍ഡ് ആണവ പോര്‍മുന ഘടിപ്പിച്ചത്. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം അയച്ച റഷ്യന്‍ നടപടിക്കു തുല്യമായാണ് അവെന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ വിന്യാസത്തെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വിശേഷിപ്പിച്ചത്.
റഷ്യയുടെ ഒപ്പമെത്തില്ലെങ്കിലും സമാനമായ ആയുധം ചൈനയുടെ കയ്യിലുള്ളതും യുഎസിനെ അലട്ടുന്നുണ്ട്. റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനം യുഎസ് വികസിപ്പിച്ചെടുക്കുന്നതിനിടെയാണ് ആര്‍ക്കും തടുക്കാനാകാത്ത ആയുധമെന്ന വിശേഷണവുമായി റഷ്യ അവെന്ഗാര്ഡുമായെത്തുന്നത്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.