6 November 2025, Thursday

Related news

November 6, 2025
November 6, 2025
November 5, 2025
November 5, 2025
November 4, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025
October 31, 2025

റഷ്യ- പാകിസ്ഥാന്‍ ആയുധ ഇടപാട് മോഡിയുടെ നയതന്ത്രത്തിന്റെ പരാജയം: കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2025 12:28 pm

ഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാകിസ്ഥാനുമായി ആയുധ‑ഇടപാട് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് .ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് റഷ്യ പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ക്ക് ആര്‍.ഡി-93 എം.എ എഞ്ചിനുകള്‍ വിതരണം ചെയ്യുന്നത്.ഇതോടെയാണ് ഇന്ത്യയുടെ വിദേശനയത്തില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ നയതന്ത്രത്തിന്റെ പരാജയമാണ് റഷ്യ‑പാകിസ്ഥാന്‍ ആയുധ ഇടപാടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

ഇന്ത്യയുടെ സുപ്രധാന സഖ്യകക്ഷിയായ റഷ്യ ഇപ്പോള്‍ എന്തിനാണ് പാകിസ്ഥാനെ സൈനികമായി സഹായിക്കുന്നതെന്ന് ജയറാം രമേശ് ചോദ്യം ചെയ്തു. പാകിസ്ഥാന്റെ ജെ.എഫ്-17 ബ്ലോക്ക് – III ജെറ്റുകളില്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ചതായി പറയുന്ന നവീകരിച്ച എഞ്ചിനുകളുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉന്നത നയതന്ത്ര തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ജയറാം രമേശ് പറഞ്ഞു.

2025 ജൂണില്‍ തന്നെ പാകിസ്ഥാന് ആയുധ സഹായം നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇടപെടല്‍ നടത്തിയിരുന്നു. എന്നിട്ടും കരാറുമായി റഷ്യ മുന്നോട്ട് പോവുകയായിരുന്നു. പാകിസ്ഥാനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.റഷ്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.റഷ്യയുടെ നയതന്ത്രത്തില്‍ അടിക്കടിയുണ്ടാകുന്ന മാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.