റഷ്യ ട്രംപിനെയും, ചൈന ബൈഡനെയും പിന്തുണയ്ക്കുന്നു; വിവാദം കൊഴുക്കുന്നു 

പി.പി.ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി

Posted on September 10, 2020, 7:29 pm

പി.പി.ചെറിയാന്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെ റഷ്യ പിന്തുണയ്ക്കുന്നതായി ഡമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ആരോപിച്ചപ്പോള്‍ , ബൈഡനെ പിന്തുണയ്ക്കുന്നത് ചൈനയാണെന്ന് തിരിച്ചടിച്ചു റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക് പോര് കൊഴുക്കുന്നു. വൈറ്റ് ഹൗസിലേക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രവേശനം തടയുന്നതിനാണ് റഷ്യ ശ്രമിക്കുന്നതെന്നും നാലു വര്‍ഷം കൂടി ട്രമ്പ് അധികാരത്തില്‍ തുടരണമെന്നുമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും 2016ലെ തിരഞ്ഞെടുപ്പില്‍ റഷ്യ പ്രയോഗിച്ച തന്ത്രം ഇതു തന്നെയാണെന്നും കമല അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ താന്‍ അംഗമാണെന്നും എന്താണ് 2020ല്‍ സംഭവിക്കാന്‍ പോകുന്നതെന്നും വ്യക്തമായ റിപ്പോര്‍ട്ട് ഇതിനകം സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമല പറഞ്ഞു. റഷ്യയുടെ ഇടപെടല്‍ കമലയുടെ മൈറ്റ ഹൗസ് പ്രവേശനത്തിന് തടസ്സമാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് ഇല്ല എന്നായിരുന്നു കമലയുടെ മറുപടി.

റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി തീവ്ര ഇടതുപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡന്‍ കമലഹാരിസ് വൈറ്റ് ഹൗസില്‍ ഏതെങ്കിലും വിധത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകുമെന്നും പ്രസിഡന്റ് ട്രമ്പ് മുന്നറിയിപ്പ് നല്‍കി. ലോകജനത തള്ളിക്കളഞ്ഞ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഏക കച്ചിത്തുരുമ്പായ ചൈന ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമായ അമേരിക്കയുടെ നാലയല്‍പക്കത്തു പോലും പ്രവേശിക്കുന്നതിന് അമേരിക്കന്‍ ജനത അനുവദിക്കുകയില്ലെന്നും ട്രമ്പ് പറഞ്ഞു.

Eng­lish sum­ma­ry: Rus­sia sup­ports Trump and Chi­na sup­ports Biden
You may also like this video: