October 6, 2022 Thursday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

സ്പുട്നിക്–5ന്റെ 100 ദശലക്ഷം ഡോസ് ഇന്ത്യയ്ക്കു വിൽക്കുമെന്ന് റഷ്യ

Janayugom Webdesk
മോസ്‌കോ
September 16, 2020 6:55 pm

കോവിഡ് വൈറസിനെതിരെ വികസിപ്പിച്ച സ്പുട്നിക്-5ന്റെ 100 ദശലക്ഷം ഡോസ് ഇന്ത്യയ്ക്ക് വില്‍കുമെന്ന് റഷ്യ. നിലവില്‍ ഇന്ത്യയില്‍ റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ കോവിഡിനെതിരായ വാക്സിന്റെ പരീക്ഷണവും വിതരണവും തുടങ്ങുമെന്ന് റഷ്യ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡോ. റെഡ്ഡീസ് ലാബറട്ടറീസ് ആണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം നടത്തുക. ലോകത്ത് ആദ്യത്തെ കോവിഡ് വാക്‌സിന്‍ എന്ന് അവകാശപ്പെടുന്ന റഷ്യയുടെ സ്പുട്നിക്- 5 കസാക്കിസ്ഥാന്‍, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് വാക്‌സിന്‍ വിതരണത്തിനായി കരാറായിട്ടുള്ളത്.

ഓ​ഗ​സ്റ്റ് 26‑ന് ​അ​ന്തി​മ ഘ​ട്ട വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നു വ​ലി​യ​തോ​തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു റ​ഷ്യ ഒ​രു​ക്കി​യ​ത് . 40,000 പേ​രി​ലാ​ണു വാ​ക്സി​ന്‍ പ​രീ​ക്ഷി​ക്കു​ക. ഇ​തി​നാ​യു​ള്ള പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് സ്പുട്‌നിക് 5 വികസിപ്പിച്ചത്. സ്പുട്നിക്ക് അഞ്ച് ഉല്പാദിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്സീൻ പരീക്ഷണം നടത്തുമെന്നു റിപ്പോർട്ടുണ്ട്. 

ENGLISH SUMMARY:Russia to sell 100 mil­lion dos­es of Sput­nik 5 to India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.