റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷൻ വഴിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നു വാർഷിക പ്രസംഗത്തിൽ വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം. തന്റെ പിൻഗാമിയെ ദുർബലപ്പെടുത്തുകയും പ്രധാനമന്ത്രിക്കും പാർലമെന്റിനും അധികാരം കൈമാറുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ പുടിൻ നിർദ്ദേശിച്ചതിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം.
നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയ്യാളുന്നത് പ്രസിഡന്റാണ് എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനു കൈമാറും. 2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണു പുതിയ നീക്കം. ഭരണഘടനയിൽ ഭേദഗതികൾ വരുന്നതോടെ ഭരണഘടനയുടെ വിവിധ ആർട്ടിക്കിളുകളിൽ മാത്രമല്ല മറിച്ച് അധികാരം തുല്യമായി വീതിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മെദ്‌വദേവിന്റെ തീരുമാനത്തിൽ പുടിൻ അഭിനന്ദനം അറിയിച്ചു.
English summary: Russian prime minister Dimitry Medvedev submitted his resignation
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.