October 7, 2022 Friday

Related news

October 6, 2022
October 4, 2022
September 30, 2022
September 25, 2022
September 22, 2022
September 21, 2022
August 29, 2022
August 25, 2022
August 24, 2022
August 18, 2022

റഷ്യൻ വാക്സിന് പ്രതിരോധശേഷി ആറുമാസം മാത്രം

Janayugom Webdesk
മോസ്കോ
September 18, 2020 4:01 pm

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് പ്രതിരോധ ശേഷി ആറുമാസം മാത്രമാണെന്ന് റഷ്യയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവി അറിയിച്ചു. കോവിഡിനെതിരെയുളള വാക്സിന് ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷി ഉറപ്പ് നല്‍കാൻ സാധിക്കില്ലെന്നും പ്രതിരോധ വിഭാഗം മേധാവിയായ അലക്സാണ്ടര്‍ റിസികോവ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സ്പുട്നിക് 5 വാക്സിൻ സ്വീകരിച്ച ഏഴില്‍ ഒരാളില്‍ വീതം പാര്‍ശ്വഫലങ്ങളുണ്ടെന്ന് റഷ്യൻ ആരോഗ്യമന്ത്രി അറിയിച്ചു.

ഇൻസ്റ്റാഗ്രാമിലൂടെയാണ് സ്പുട്നിക് 5 ആജീവനന്തകാലം പ്രതിരോധ ശേഷി നല്‍ക്കില്ലെന്നുളള കാര്യം റിസികോവ് അറിയിച്ചത്. റഷ്യൻ വാക്സിൻ ഇന്ത്യയിലെത്തിക്കാൻ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ആറുമാസം മാത്രം പ്രതിരോധശേഷിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍, കോവിഡിനെതിരെ ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സിന് ആജീവനാന്തപ്രതിരോധശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 300 ല്‍ അധികം ആളുകള്‍ റഷ്യൻ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.

ENGLISH SUMMARY: RUSSIAN VACCINE HAVE ONLY 6 MONTHS IMMUNITY CAPACITY

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.