ഉത്തർപ്രദേശിൽ വൃന്ദാവനിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറാമത്തെ നിലയിൽ നിന്ന് ചാടി റഷ്യൻ വനിത ആത്മഹത്യ ചെയ്ത നിലയിൽ. ടാറ്റിയാന ഹെമലോവ്സ്കയ ആണ് മരിച്ചത്. ‘ഭഗവാൻ കൃഷ്ണനെ’ കാണുന്നതിന് വേണ്ടിയാണ് റഷ്യൻ വനിത ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
വൃന്ദാവൻ ധാം അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. ഇതിനെ റഷ്യൻ കെട്ടിടം എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ഇവർ ഇവിടെയാണ് താമസിക്കുന്നത്.
കെട്ടിടത്തിന്റെ ആറാമത്തെ നിലയിലെ അപ്പാർട്ട്മെന്റിൽ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് എസ്പി എംപി സിങ് പറഞ്ഞു. കെട്ടിടത്തിൽ ഇവരുടെ കൂട്ടുകാരിൽ ഒരാളും താമസിച്ചിരുന്നു. ഭഗവാൻ കൃഷ്ണനെ കാണണമെന്ന് ഇവർ നിരന്തരം പറയാറുണ്ടെന്ന് ടാറ്റിയാനയുടെ കൂട്ടുകാർ പൊലീസിനോട് പറഞ്ഞു. ടൂറിസ്റ്റ് വിസയിലാണ് ടാറ്റിയാന ഇന്ത്യയിൽ എത്തിയത്.
ENGLISH SUMMARY: RUSSIAN WOMEN SUICIDE IN UP
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.