Web Desk

മോസ്കോ

August 28, 2020, 12:06 pm

കോവിഡിനെതിരെ രണ്ടാമതൊരു വാക്സിനുമായി റഷ്യ; ആദ്യഘട്ട പരീക്ഷണം തുടങ്ങി

Janayugom Online

കോവിഡിനെതിരെ രണ്ടാമതൊരു വാക്സിനുമായി റഷ്യ. സെപ്റ്റംബറിലോ, ഒക്ടോബറിലോ റഷ്യ രണ്ടാമത്തെ കോവിഡ് വാക്സിന്‍ അനുമതി നല്‍കിയേക്കുമെന്ന് ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സെെബീരിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെക്ടര്‍ വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ച് എടുത്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരായി റഷ്യ വികസിപ്പിച്ച ലോകത്തെ ആദ്യ വാക്സിനാണ്സ്ഫുട്നിക്ക്- 5. ഇത് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ വാക്സിന്‍ അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.

എന്നാല്‍ കൃത്യമായ ഡാറ്റകള്‍ ഇല്ലാതെയും വെറും രണ്ട് മാസം മാത്രം നീണ്ടുനിന്ന ക്ലിനിക്കല്‍ പരീക്ഷണത്തിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വാക്സിന് അനുമതി നല്‍കിയത് വിമര്‍ശനങ്ങള്‍ വഴിവെച്ചിരുന്നു.

സ്ഫുട്നിക്ക് — 5 വാകിസിന്‍ 40,000 പേരില്‍ കൂടി പരീക്ഷണം നടത്താനൊരുങ്ങുകയാണ്.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് പുണെയിലെ ഭാരതി വിദ്യാപീഠം മെഡിക്കൽ കോളജിൽ തുടക്കമായി. അഞ്ച് വളന്റിയർമാരിലാണ് വാക്സിൻ ആദ്യം പരീക്ഷണംനടത്തുന്നത്. അഞ്ചുപേരുടെയും ശാരീരിക പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാണെന്ന് മെഡിക്കൽ കോളജ് ഡയറക്ടർ സഞ്ജയ് ലാൽവാനി വ്യക്തമാക്കി.

Eng­lish summary:Russsia with sec­ond covid vaccine

You may also like this video: