Web Desk

ബം​ഗ​ളൂ​രു

June 26, 2020, 2:24 pm

ബലാ ത്സംഗ ശേഷം ക്ഷീണിച്ച് ഉറങ്ങുന്നത് ഭാരത സ്ത്രീകൾക്ക് ചേർന്നതല്ല; കർണാടക ഹൈക്കോടതി

Janayugom Online

ബലാത്സംഗം ചെയ്ത ശേഷം ക്ഷീണിച്ചുറങ്ങുന്നത് ഭാരത സ്ത്രീകൾക്ക് ചേർന്നതല്ലെന്ന വാദവുമായി കർണാടക ഹൈകോടതി. ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് സിംഗിൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ അസാധാരണ നിരീക്ഷണം. പരാതിക്കാരി ഇരയായശേഷം ക്ഷീണിച്ചുറങ്ങി എന്ന് പറയുന്നത് ഭാരത സ്ത്രീകൾക്ക് ചേർന്നതല്ലെന്നും ജസ്റ്റിസ് കൃഷ്ണ ഉത്തരവിൽ പറഞ്ഞു.

ബം​ഗ​ളൂ​രു​വി​ലെ സ്​​ഥാ​പ​ന​ ഉ​ട​മ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി 42 കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണ്​ ഉ​ത്ത​ര​വ്. വി​ചാ​ര​ണ കോ​ട​തി ജാ​മ്യ​പേ​ക്ഷ​ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന്​ സ്​​ഥാ​പ​ന ഉ​ട​മ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സംഭവം നടന്ന ദിവസം രാത്രി എന്തിനാണ് പ്രതിയുടെ ഓഫീസിൽ പോയതെന്ന് യുവതിക്ക് തെളിയിക്കാനായിട്ടില്ല.

ഇരുവരും ഹോട്ടലിൽ ഭക്ഷണം കഴിക്കുകയും ഒപ്പം മദ്യപിക്കുകയും ചെയ്തതായും ഒന്നിച്ച് കാറിലും സഞ്ചരിക്കുകയും പുലർച്ചവരെ ഒന്നിച്ച് കഴിയുകയും ചെയ്തിട്ടുണ്ട്. ഇതെല്ലം ചൂണ്ടി കാട്ടിയ ശേഷമാണ് ഭാരത സ്ത്രീകൾ ഇങ്ങനെയല്ല പ്രതികരിക്കുകയെന്ന് നിരീക്ഷിച്ചത്. ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട ശേ​ഷം പ​രാ​തി ന​ൽ​കാ​ൻ വൈ​കി​യ​തെന്താണെന്നും ഒ​ത്തു​തീ​ർ​പ്പി​ന് ത​യാ​റാ​ണെ​ന്ന്​ യുവതി മു​മ്പ്​ അ​റി​യി​ച്ച​തിനെക്കുറിച്ചും കോ​ട​തി ചോദ്യം ചെയ്തു.

Eng­lish sum­ma­ry; s‑e-x a‑bu-se case karnataka

You may also like this video;