June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു; കൂടുതൽ കേസുകൾ ഈ ജില്ലയിൽ

By Janayugom Webdesk
January 14, 2020

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ. 2008 മുതലുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. കൊലപാതകങ്ങളും ആത്മഹത്യകളും ഒരുപരിധിവരെ കുറയുമ്പോൾ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്നതായാണ് സൂചന. അടുത്തകാലങ്ങളിൽ പോക്സോ കേസുകളിലുണ്ടായ വർധനവ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മലപ്പുറത്താണ് കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നതെന്ന് പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2012 നവംബർ മുതലാണ് പൊലീസ് പോക്സോ കേസുകൾ പ്രത്യേകമായി രജിസ്റ്റർ ചെയ്തു തുടങ്ങിയത്. ആ മൂന്നുമാസങ്ങളിൽ ആകെ പോക്സോ കേസുകൾ 77 ആയിരുന്നു. അതിൽതന്നെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത് മലപ്പുറത്തും. 12 കേസുകളായിരുന്നു ആ മൂന്നുമാസങ്ങളിൽ മാത്രം മലപ്പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2009 ൽ കേസുകളുടെ എണ്ണം 1016 ആയി. മലപ്പുറം തന്നെയായിരുന്നു മുന്നിൽ. 90 കേസുകൾ. 2014 ആയപ്പോഴേക്കും കേസുകൾ 1402 ആയിരുന്നു. മലപ്പുറത്ത് 117 കേസുകൾ ആയിരുന്നു ആ വർഷം രജിസ്റ്റർ‍ ചെയ്യപ്പെട്ടത്. 2015 ആയപ്പോഴേക്കും കേസുകൾ 1583ലേക്കെത്തി.

അന്ന് 182 കേസുകളായിരുന്നു മലപ്പുറത്ത്. 2016 ൽ കേസുകൾ 2000 കടന്നിരുന്നു. 244 കേസുകൾ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം പോക്സോ കേസുകളിൽ വലിയ വർധനവാണുണ്ടായത്. 2697 കേസുകൾ ആ വർഷം രജിസ്റ്റർ ചെയ്തു. ആവർഷം മലപ്പുറത്ത് 219ലേക്ക് കുറഞ്ഞിരുന്നു. 2018ൽ 3179 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ മലപ്പുറത്ത് കേസുകളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധനവുണ്ടായതായി പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 410 കേസുകളാണ് ആ വർഷം മലപ്പുറത്ത് മാത്രം രജിസ്റ്റർ ചെയ്തത്. 2019ൽ പോക്സോ കേസുകളുടെ എണ്ണത്തിൽ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. 2834ലേക്ക് കേസുകളുടെ എണ്ണംചുരുങ്ങിയപ്പോൾ മലപ്പുറത്ത് കേസുകൾ 376 ആയിരുന്നു. എങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ രജിസ്റ്റർ ചെയ്യപ്പെട്ടത് മലപ്പുറത്ത് തന്നെയായിരുന്നു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലായിരുന്നു. 90 കേസുകളായിരുന്നു ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടത്. കോട്ടയത്തും പോക്സോ കേസുകളുടെ എണ്ണത്തിൽ വർധനവാണ് അനുഭവപ്പെട്ടത്. 2012ൽ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ തുടർ വർഷങ്ങളിൽ ഇത് ക്രമാനുഗതമായി വർധിച്ചു. 2013ൽ 34 കേസുകളിൽ എത്തിയ ജില്ല, 2019 ആയപ്പോഴേക്കും 151 കേസുകളിലേക്കെത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം പോക്സോ കേസുകളിൽ കുറവ് സംഭവിച്ചെങ്കിലും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ലൈംഗികാതിക്രമങ്ങൾ തന്നെയാണ് ഏറ്റവും കൂടുതലെന്നാണ് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും മതപാഠശാലകളിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നുമെല്ലാം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. 2009ൽ 235 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് 2018 ആയപ്പോഴേക്കും 1204 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019 സെപ്തംബർ വരെയുള്ള കണക്കുകൾ വച്ച് കുട്ടികൾക്കെതിരെ 943 ലൈംഗികാതിക്രമ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ വരെയുള്ള കണക്കുകൾ കൂടിയാവുമ്പോൾ ഇത് ഇനിയും ഏറെ വർധിക്കുമെന്നാണ് സൂചന.

Eng­lish Sum­ma­ry: Sex­u­al vio­lence against chil­dren is on the rise in Kerala.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.