Web Desk

ചെന്നൈ

August 05, 2020, 6:33 pm

എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ചെറിയ പനിയും ജലദോഷവും മാത്രമേ ഉള്ളൂവെന്നും എസ് പി ബാലസുബ്രഹ്‍മണ്യം അറിയിച്ചു. മൂന്ന് ദിവസമായി ജലദോഷവും ശ്വാസതടസ്സവും പനിയും നെഞ്ചിൽ അസ്വസ്ഥതയും ഉണ്ടായിരുന്നതായും, മാറാതായപ്പോൾ ആശുപത്രിയിൽ പോയി കോവിഡ് പരിശോധനക്ക് വിധേയനാകുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നുംഎസ് പി ബി പറഞ്ഞു.

വളരെ കുറഞ്ഞ തോതിലായിരുന്നു ലക്ഷണങ്ങൾ ഉണ്ടായിരുന്നത്. വീട്ടിൽ തന്നെ തുടരാനും സ്വയം നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരുടെ സുരക്ഷാപ്രശ്നങ്ങൾ വിലയിരുത്തി ആശുപത്രിയിൽ തന്നെ ചികിത്സ തുടരുകയായിരുന്നു. തനിക്ക് നല്ല ചികിത്സയാണ് ലഭിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.

you may also like this video