ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്​റ്റേഷന്‍ ഡയറക്ടര്‍ എസ് സരസ്വതിയമ്മ അന്തരിച്ചു

Web Desk

തിരുവനന്തപുരം

Posted on January 15, 2020, 9:40 am

ആകാശവാണി മുൻ ഡെപ്യൂട്ടി സ്​റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. 1965ൽ ആകാശവാണിയിൽ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ച സരസ്വതിയമ്മ ‘മഹിളാലയം ചേച്ചി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

സ്ത്രീകൾക്കുവേണ്ടിയുള്ള പരിപാടികൾ വിരളമായിരുന്ന അക്കാലത്ത് സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോർത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്കരിക്കുകയായിരുന്നു. 1987ലാണ് ആകാശവാണിയിൽനിന്ന്​ വിരമിച്ചത്. ആകാശവാണിയിലെ അനുഭവങ്ങൾ കോർത്തിണക്കി ‘ആകാശത്തിലെ നക്ഷത്രങ്ങൾ’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാൻ’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്​. വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്​കരിക്കുന്നതിനും സരസ്വതിയമ്മ മു​ൻകൈയെടുത്തു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കൽ വേലായുധ​​​ന്റെയും ശാരദാമ്മയു​ടെയും മകളാണ്​.

Eng­lish Summary:S Saraswathi­amma Obit

YOU MAY ALSO LIKE THIS VIDEO