Janayugom Online
S V Sheshagiri Rao, VC, Central University, Periya

ബി ജെ പി നേതാവ് പ്രൊഫ എസ് വി ശേഷഗിരിറാവു കേന്ദ്രസര്‍വ്വകലാശാല ചാന്‍സിലര്‍

Web Desk
Posted on July 05, 2018, 9:53 pm

പ്രൊഫ. എസ്. വി. ശേഷഗിരിറാവു 

പെരിയ: ബി ജെ പി മുന്‍ ദേശീയ എക്‌സിക്യൂട്ടീവംഗവും ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന പ്രൊഫ എസ് വി ശേഷഗിരിറാവുവിനെ കേന്ദ്രസര്‍വ്വകലാശാല ചാന്‍സലറായി രാഷ്ട്രപതി നിയമിച്ചു. 1987 മുതല്‍ 1990 വരെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഓഫ് എക്‌സ്പളോറേഷന്‍ ജിയോ ഫിസിക്‌സ് ആന്റ്ഡിപ്പാര്‍ട്ട്‌മെന്‍റ്   ഓഫ് ജിയോഫിസിക്‌സ് മേധാവിയായും, 1987ല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ജിയോ ഫിസിക്‌സ് ചെയര്‍മാനായും, 1987–90ല്‍ ഡി ആര്‍ എസ് ആന്റ് സി ഒ എസ്ഐ എസ് ടി റിസേര്‍ച്ച് പ്രോഗ്രാംസില്‍ കോ-ഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആന്ധ്ര യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് ഡിവിഷനില്‍ നിന്നും 1955ല്‍ ബിരുദവും (മാത്തമാറ്റിക്‌സ്), 1958ല്‍ ഒസ്മാനിയ യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഡിവിഷനില്‍ നിന്നും ബിരുദാനന്തരബിരുദവും (മാത്തമാറ്റിക്‌സ്), 1968ല്‍ ഐ.ഐ.ടി.,ഡല്‍ഹിയില്‍ നിന്നും പി എച്ച്ഡി ബിരുദവും നേടി. 2008ല്‍ മാത്തമാറ്റിക് ഫിസിക്‌സില്‍ സനാതനധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ്ശിവനന്ദ എമിനന്റ്‌ സിറ്റിസണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

വിവിധ പുസ്തകങ്ങളുടെ രചയിതാവാണ്. കമ്മ്യൂണിസ്റ്റ് വിരോധിയായ അദ്ദേഹം എന്‍ഡ് ഓഫ് കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. പ്രൊഫ. വി എല്‍ ചോപ്രയായിരുന്നു ഇതുവരെ ചാന്‍സിലര്‍.