ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഉത്തരവ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലകിന്റെ ഉത്തരവ്. ഭൂമിയേറ്റെടുക്കുന്നതിന്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി.
വിമാനത്താവളം സ്ഥാപിക്കുന്നതിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാമെന്ന് കോട്ടയം കളക്ടർ മാർച്ച് 23ന് റിപ്പോർട്ട് നൽകിയിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള അവകാശ നിയമം അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലായിരുന്ന എസ്റ്റേറ്റ് തിരിച്ചെടുക്കാൻ സിവിൽ കേസ് നടത്താൻ കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.
എസ്റ്റേറ്റ് തിരിച്ചെടുക്കാൻ കോട്ടയം കളക്ടർ പാലാ കോടതിയിൽ സിവിൽ കേസ് കൊടുത്തിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിൽ സിവിൽകോടതി വിധിക്ക് വിധേയമായി നഷ്ടപരിഹാരം ലഭിക്കും.
English summary: Sate government orders to acquire Cheruvally Estate for Sabarimala Airport.
You may also like this video: