Web Desk

പത്തനംതിട്ട

October 29, 2020, 12:01 pm

ശബരിമല: വഴിയോര പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം

Janayugom Online

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി തുടരുന്ന ഘട്ടത്തില്‍ വഴിയോര പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി. 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പത്തനംതിട്ട മുതല്‍ പമ്പ വരെ വഴിയോരങ്ങളിലും നിലയ്ക്കല്‍ ബസ് ക്യാമ്പ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങല്‍ക്ക് സമീപം ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ചുള്ള പാചകം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഇതിനായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവധ ഭാഷയില്‍ തദ്ദേശ സ്ഥാപനങ്ങളും വനം വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സ്ഥാപിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

ENGLISH SUMMARY:Sabarimala: Ban on road­side cook­ing and plastic
You may also like this video