ശബരിമല കേസ് സുപ്രീംകോടതിയില്‍: വിശാല ബെഞ്ചിനെ എതിര്‍ത്ത് കേരളം

Web Desk

ന്യൂഡല്‍ഹി

Posted on February 06, 2020, 3:27 pm

ശബരിമല യുവതി പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് കേരളം സുപ്രീംകോടതിയില്‍.

പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വേണമെന്ന് കേരളം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമാകാതെ വിശാല ബെഞ്ച് രൂപീകരിക്കാനാവില്ലെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു.  കേരളത്തിന് വേണ്ടി ജയദീപ് ഗുപ്തയാണ് വാദിച്ചത്. വാദം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: sabari­mala case in Supreme Court