ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ വിശാല ബെഞ്ചിന്റെ രൂപീകരണ സാധുതകളും അധികാര പരിധികളും പുനഃപരിശോധനാ വിഷയങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ വിശാല ബെഞ്ച് ഇന്ന് പരിഗണിക്കും. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.
ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങള്‍-സമത്വം, മതപരമായ അവകാശങ്ങള്‍ തുടങ്ങിയ ഏഴ് വിഷയങ്ങളാണ് സുപ്രീംകോടതി ഒമ്പതംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിധേയമാകുക. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം അത് വിശ്വാസത്തെയും മതത്തെയും മൗലികാവകാശങ്ങളെയും മുൻനിര്‍ത്തിയാണെന്ന് ഉറപ്പു വരുത്താന്‍ നിലവിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കൃത്യത നല്‍കുക എന്ന ഭാരിച്ചതും അതേസമയം സൂക്ഷ്മവും വിശാലവുമായ സംഗതികളിലാണ് ബെഞ്ച് ഉത്തരം നല്‍കേണ്ടത്. അതേസമയം ഒരു ബെഞ്ചിന്റെ വിധി സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ വീണ്ടുമൊരു വിശാല ബെഞ്ച് രൂപീകരിക്കുന്നതിന്റെ അനൗചിത്യം കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാകും ഒമ്പതംഗ ബെഞ്ച് ഇന്ന് നിലപാടെടുക്കുക.
English summary: Sabarimala case supreme court will hear plea on today
YOU MAY ALSO LIKE THIS VIDEO