Web Desk

January 05, 2020, 10:26 am

മുണ്ടക്കയത്ത് കാനനപാതയിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു

Janayugom Online

കോട്ടയം: മുണ്ടക്കയത്തിനടുത്ത് വനത്തിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ഭദ്രപ്പൻ(58) ആണ് മരിച്ചത്. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്. കരിമലയ്ക്ക് സമീപമാണ് ഇത്. ഇപ്പോൾ സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏഴും എട്ടും മണിക്കൂറുകൾ വരിയിൽ നിന്നാണ് സന്നിധാനത്തെത്താൻ ഭക്തർക്ക് സാധിക്കുന്നത്. ജനുവരി 15നാണ് ശബരിമലയിൽ മകരസംക്രമ പൂജയും മകരവിളക്കും. മകരസംക്രമ പൂജ 15 ന് പുലർച്ചെ ആയതിനാൽ  14 ന് രാത്രി നട അടയ്ക്കില്ല. 15 ന് പുലർച്ചെ  അടക്കുന്ന നട ഒരു മണിക്കൂറിന് ശേഷം വീണ്ടും തുറക്കും. മകരസംക്രമ പൂജയുടെ സമയമുൾപ്പെടെ ഇത്തവണത്തെ മകരവിളക്കിന് പ്രത്യേകതകളേറെയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി ഒമ്പതിന് കാനനപാതയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് സേലം സ്വദേശി പരമശിവം എന്ന തീര്‍ഥാടകന്‍ മരിച്ചിരുന്നു. എരുമേലി പമ്പ കാനന പാതയില്‍ മുക്കുഴിക്കടുത്ത് വള്ളിത്തോട് വെച്ചായിരുന്നു സംഭവം.

Eng­lish sum­ma­ry : sabari­mala devo­tee death ele­phant attack