Tuesday
20 Aug 2019

ആത്മഹത്യാ ഭീഷണിയുമായി അയ്യപ്പ ഭക്തന്‍ ടവറിന് മുകളില്‍

By: Web Desk | Wednesday 17 October 2018 5:57 PM IST


പാലക്കാട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി അയ്യപ്പഭക്തന്‍ ടവറിന് മുകളില്‍. കഞ്ചിക്കോട് അട്ടപ്പള്ളം സ്വദേശി ബാബു (51) ആണ് ഇന്ന് മൂന്നരയോടെ ടവറിന് മുകളില്‍ കയറിയത്. ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി.

വിവരമറിഞ്ഞെത്തിയ പൊലീസ് ബാബുവിന്റെ  കുടുംബാംഗങ്ങളെ സ്ഥലത്തെത്തിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും വ്രതമെടുത്ത് ശബരിമല കയറുന്ന ഭക്തനാണ് ഇയാളെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുതി ലൈന്‍ ഓഫാക്കി ഇയാളെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.

Related News