
ശബരിമല സ്വർണ തട്ടിപ്പ് കേസില്‍ അന്വേഷണത്തിൻ്റ ഭാഗമായി എസ്ഐടി സംഘം ചെന്നൈയിലെത്തി. സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്തും. അതേസമയം, ശബരിമലയിലെ സ്വർണ തട്ടിപ്പിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസമാണ് ദേവസ്വം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
ദ്വാരപാലക ശിൽപ പാളികളിലെയും ശ്രീകോവിലിൻ്റെ വാതിൽ പടിയിലെയും സ്വർണ്ണം കവർന്നതിനാണ് കേസ്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് കേസിലെ ഒന്നാംപ്രതി. 2019 ലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ ആകെ 10 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് ‘ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പും ഉടൻ ചുമത്തും. ആറാഴ്ചയ്ക്കകം അന്വേഷണം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.