ഇത്തവണ പതിനെട്ടാംപടി കയറിയത് പതിനെട്ട് കോടിയിലധികം രൂപ

Web Desk
Posted on November 30, 2019, 9:21 am

ശബരിമലയിലെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വർദ്ധനവ്. നട തുറന്ന 16ാം തീയതി മുതൽ 28ാം തീയതി രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം.

മാത്രമല്ല, തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. ഇതുവരെ 8 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു.

കൂടാതെ മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധന അരവണ ഇനത്തിലും 15 കോടി 47 ലക്ഷം രൂപയും അപ്പം വിൽപ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു.