Web Desk

തിരുവനന്തപുരം

June 11, 2020, 12:33 pm

ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട്‌ വ്യക്തമാക്കി ദേവസ്വം മന്ത്രി

Janayugom Online

ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട്‌ വ്യക്തമാക്കി ദേവസ്വം മന്ത്രി. ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ  വ്യക്തമാക്കി.ശബരിമലയിൽ ഉത്സവങ്ങൾ മാറ്റി. എന്നാൽ ചടങ്ങുകൾ കൃത്യമായി നടക്കും. ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് മത നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തന്ത്രിയുടെ നിർദ്ദേശങ്ങള്‍ സർക്കാർ ഗൗരവത്തേടെ കാണുന്നു എന്നും മന്ത്രി പറഞ്ഞു. ശബരിമല തന്ത്രിയുമായി സർക്കാറിന് അഭിപ്രായ വ്യത്യാസം ഇല്ല. കോവിഡ് മഹാമാരിയുടെ സമയത്ത് ഉത്സവം മാറ്റുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലന്ന് ക്ഷേത്ര തന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു

ശബരിമല ക്ഷേത്രം തുറക്കണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് രമേശ് ചെന്നിത്തല എന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കോൺഗ്രിസിന്റെയും ബിജെപിയുടെയും വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ പാളി. മന്ത്രിയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ആരാധനാലയങ്ങൾ തുറക്കണം എന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് കേരളസർക്കാർ ആദ്യം തീരുമാനിച്ചിരുന്നു എങ്കിൽ ഇപ്പോഴത്തെ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. സർക്കാർ യാതൊരു വിധ രാഷ്ട്രിയ മുതലെടുപ്പും ശബരിമല വിഷയത്തിൽ നടത്തിയിട്ടില്ലന്നും ബിജെപിയും കോൺഗ്രസ്സുമാണ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Eng­lish sum­ma­ry: Ker­ala gov­ern­men­t’s deci­sion on Sabari­mala issue

You may also like this video: