ശബരിമല വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. സുപ്രീം കോടതി വിധി വരുമ്പോള്‍ അതനുസരിച്ച് എന്തുവേണമെന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് നിലപാട്. എല്ലാ അനുഭവങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കേണ്ടതുണ്ട്.
നേരത്തെ കോടിതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പാര്‍ട്ടി പരിഗണിച്ചുവെന്നും എസ്ആര്‍പി ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമക്കി അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യത പ്രധാനമാണ്. യുവതി യുവാക്കളും പരിചയ സമ്പന്നരും വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും സ്ഥാനാര്‍ഥികളായി വേണം. പൊതുവേ സ്വീകാര്യമായ സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി അവതരിപ്പിക്കുക
സ്ഥിരമായി മത്സരിക്കുന്ന മുഖങ്ങളെ ഒഴിവാക്കുമെന്നും എസ്ആര്‍പി പറഞ്ഞു. എന്‍എസ്എസ്, എന്‍എന്‍ഡിപി അടക്കമുള്ള സമുദായ സംഘടനകളോട് പാര്‍ട്ടിക്ക് ബന്ധമുണ്ട് എല്ലാവരോടും ഒരേ സമീപനമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരേയുള്ള സുധാകരന്റെ പരാമര്‍ശം തൊഴിലെടുക്കുന്ന എല്ലാവരേയും അപമാനിക്കുന്നതാണ്. രാജ്യത്തെ ജനാധിപത്യ സമൂഹം ഇതിനെ തള്ളിക്കളയുമെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.
English summary :Sabarimala issue: SRP
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.