Friday
19 Jul 2019

ശുദ്ധിക്രിയ: വിശദീകരണത്തിന് തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കി

By: Web Desk | Monday 21 January 2019 11:00 AM IST


kandar rajeev-janayugom

ശബരിമല യുവതീ പ്രവേശനത്തിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കി. വിശദീകരണം നല്‍കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് 15 ദിവസത്തെ സാവകാശം നല്‍കിയത്.

ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് മുഖ്യമനത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ഇത് സുപ്രിം കോടതി വിധി ലംഘനമാണെന്നും ദേവസ്വം ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കുെമന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ട് ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

Related News