18 April 2024, Thursday

Related news

February 22, 2024
February 22, 2024
January 28, 2024
January 24, 2024
January 22, 2024
January 22, 2024
January 21, 2024
January 20, 2024
January 19, 2024
January 13, 2024

ഭക്തിസാന്ദ്രം സന്നിധാനം; ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ

Janayugom Webdesk
January 14, 2022 8:34 am

ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി.

പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും.തുടർന്ന്‌ മകരജ്യോതി, മകരവിളക്ക്‌ ദർശനം. സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.

സംക്രമവേളയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജ നടത്തിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കന്നിഅയ്യപ്പൻ എത്തിച്ച നെയ്‌ത്തേങ്ങകൾ ശ്രീകോവിലിൽ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും.
Eng­lish summary;Sabarimala Makar­avi­lakku on today
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.