ശബരിമല മാസ്റ്റർ പ്ലാനും പശ്ചാത്തല വികസനവും; പൂഞ്ഞാറിനുമുണ്ട് നേട്ടങ്ങളേറെ

Web Desk
Posted on September 23, 2020, 1:22 pm

ബരിമല മാസ്റ്റർ പ്ലാനിനായി കിഫ്ബി പണം അനുവദിച്ചതിലൂടെ പൂഞ്ഞാർ മണ്ഡലത്തിനും ഏറെ നേട്ടം. ശബരിമല മാസ്റ്റർപ്ലാനിനായി കിഫ്ബി അനുവദിച്ചത് 142 കോടി രൂപയുടെ പദ്ധതികളാണ്. ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 200 കോടി രൂപയും അനുവദിച്ചു. റോഡ് വികസനവും അടിസ്ഥാന സൗകര്യ വികസനത്തിനായി ശബരിമലയ്ക്ക് സമീപത്തുള്ള പഞ്ചായത്തുകൾക്ക് പണം അനുവദിച്ചതുമാണ് പൂഞ്ഞാർ മണ്ഡലത്തിന് നേട്ടമാകുന്നത്. ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം 140 കോടി രൂപയായിരുന്നു റോഡുകൾക്ക് ചെലവഴിച്ചത്. മറ്റു നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തികവർഷമുണ്ട്. ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകൾക്ക് 3.2 കോടി രൂപയും നൽകും. ടാതെ ഈരാറ്റുപേട്ട വാഗമൺ റോഡിന് 25 ലക്ഷം രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ നേട്ടമാവുമെന്നാണ് വിലയിരുത്തൽ. അരുവിത്തുറ‑ഭരണങ്ങാനം റോഡും കിഫ്ബിയുടെ പരിഗണനയിലാണ്. ചാത്തൻതറ മുക്കൂട്ടുതറ റോഡ് 37 ലക്ഷം രൂപ ചിലവഴിച്ചാണ് മുഖം മിനുക്കുന്നത്.