16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

January 23, 2025
January 15, 2025
December 24, 2024
December 24, 2024
December 20, 2024
December 4, 2024
November 14, 2024
November 7, 2024
November 2, 2024
January 23, 2024

ശബരിമല തീർത്ഥാടനം;അയ്യപ്പഭക്തർക്ക്​ വാക്​സിൻ, ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകളിൽ ഒന്നു മതി

Janayugom Webdesk
തിരുവനന്തപുരം
November 2, 2021 5:06 pm

ശബരിമല ദര്‍ശ്ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. 

വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പഭക്തർക്ക് കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ. വാസുവാണ് ഇക്കാര്യം വ്യക്തമാക്കിയത് . നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഭക്തർക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.
Eng­lish summary;sabarimala pil­grim­age health depart­ment make guidelines
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.