Web Desk

ശബരിമല

December 26, 2020, 10:20 pm

മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30ന് നടതുറക്കും

Janayugom Online

ശരണം വിളികളാൽ മുഖരിതമായ നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടന്നു. രാവിലെ 11.40 നും 12.20 നും മധ്യേയുള്ള മീനം രാശി മുഹൂർത്തത്തിൽ തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാർമികത്വം വഹിച്ചു.

22 ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് 6.22നാണ് സന്നിധാനത്തെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധനയും നടന്നു.

ശനിയാഴ്ച രാത്രി ഹരിവരാസനം പാടി 9 മണിക്ക് നട അടച്ചതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനമായി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതൽ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. 31 മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകുകയയുള്ളൂ.