ശബരിമല സ്ത്രീ പ്രവേശനം ; പുനഃപരിശോധന ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കില്ല

Web Desk
Posted on October 09, 2018, 11:35 am

ന്യൂ ഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃ പരിശോധന ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തരവായി.  എന്‍ എസ് എസ് മറ്റു ക്ഷേത്രീയ സംഘടനകള്‍ തുടങ്ങിയവ കൊടുത്ത പുനഃപരിശോധനാ ഹര്ജികളിലാണ് ചീഫ് ജസ്റ്റീസ് നിലപാട് അറിയിച്ചത്.