ശബരിമല പാതയില്‍ തീര്‍ത്ഥാടക വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി ഗുരുസ്വാമി മരിച്ചു

Web Desk

എരുമേലി

Posted on January 20, 2020, 12:25 pm

ശബരിമല പാതയില്‍ മുട്ടപ്പള്ളി കുട്ടപ്പായിപ്പാടിയില്‍ തീര്‍ത്ഥാടക വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി ഗുരുസ്വാമി മരിച്ചു. കര്‍ണാടക കൊപ്പല്‍ ജില്ലയിലെ ബുദിഹാല്‍ വില്ലേജിലെ ഡഡോ മാനുമാപ്പ(75 )യാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 5 .30 ഓടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടപ്പായിപ്പാടിയിലുള്ള എരുമേലി തെക്ക് വില്ലേജിലെ ജോലിക്കാരനായിരുന്ന തമ്പിയുടെ വീടിന്റെ സിറ്റ് ഔട്ടിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ സിറ്റ്ഔട്ട് തകര്‍ന്നു. മരിച്ച ഗുരുസ്വാമിയുടെ മൃതദേഹം എരുമേലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.