Monday
22 Apr 2019

ചിത്തിരആട്ടവിശേഷ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിശബരിമല നട അടച്ചു

By: Web Desk | Tuesday 6 November 2018 10:25 PM IST


ശബരിമല നട അടച്ചു . സംഭവബഹുലമായ മണിക്കൂറുകള്‍ക്കുശേഷമാണ് ശബരിമല നട അടച്ചത്. ചിത്തിരആട്ടവിശേഷ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടച്ചത്.
സന്നിധാനത്ത് ഭക്തരെന്ന വ്യാജേന സംഘപരിവാര്‍ അനുകൂലികള്‍ ധാരാളമായി കടന്നുകയറിയിരുന്നു. പ്രകോപനം ഉണ്ടാക്കി കലാപം സൃഷ്ടിക്കാനുളള ശ്രമം പൊലീസിന്റെ മനപൂര്‍വമായ ഇടപെടലിലാണ് ഒഴിവാക്കാനായത്. ഭക്തരെന്നമട്ടില്‍വരുന്നവരെ എത്ര പരിശോധന നടത്തിയാലും കണ്ടെത്തി പ്രവേശനം പൂര്‍ണമായി തടയാനാവില്ലായിരുന്നു. ഭക്തരുടെ മറവിലെത്തുന്നവരെ തടയുന്നത് എന്നിട്ടുതന്നെ ഏറെ ശ്രമകരമായിരുന്നു. 50 വയസുപരിധികടന്ന സ്ത്രീകളെപ്പോലും ആള്‍ക്കൂട്ടം തടയുകയും ഭക്തരെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ഥിതിയുണ്ടാി.ചെറുമകളഉടെ ചോറൂണിനെത്തിയ സ്ത്രീകളെയും ബന്ധുവിനെയും ആക്രമിച്ചത് ഏറെ സംഘര്‍ഷമുണ്ടാക്കി. ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്താലാണ് എത്തിയതെന്നുപറഞ്ഞ് ശബരിമല ചവിട്ടാനെത്തിയ യുവതിയെ പൊലീസ് മടക്കിഅയച്ചു.
പതിനെട്ടാംപടിയിലൂടെ തിരിച്ചിറങ്ങി ആചാരലംഘനം നടത്തിയ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി സംഘപരിവാര്‍ ലക്ഷ്യം ആചാരസംരക്ഷണമല്ലെന്നത് തെളിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനമേരെയും കടുത്തഅക്രമണമാണ് ശബരിമല സന്നിധാനത്ത് ഉണ്ടായത്. രാത്രി പത്തുമണിയോടെ മേല്‍ശാന്തി നടഅടച്ചതിന് തന്ത്രിയും സാന്നിധ്യം വഹിച്ചു.

Related News