Janayugom Online
Sabarimala-Rush

ശബരിമല നട ബുധനാഴ്ച തുറക്കും

Web Desk
Posted on March 12, 2018, 9:34 pm

പത്തനംതിട്ട: മീനമാസ പൂജയ്ക്ക് ശബരിമല നട മാര്‍ച്ച് 14 ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഉണ്ടാകില്ല .
പിറ്റേന്ന് രാവിലെ മുതല്‍ നെയ്യഭിഷേകവും വിശേഷാല്‍ പൂജകളും ആരംഭിക്കും. 19ന് രാത്രി 10ന് നട അടയ്ക്കും. ഉത്സവത്തിനായി 20 ന് വൈകിട്ട് 5 ന് നട തുറക്കും. 21ന് രാവിലെ പത്തിനും പത്ത് മുപ്പതിനും ഇടയ്ക്കാണ് കൊടിയേറ്റ്. 22ന് ഉല്‍സവബലി തുടങ്ങും. 29 വരെ ദിവസവും ഉത്സവബലി ഉണ്ടാകും. അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി എഴുന്നെള്ളത്തും നടക്കും വിളക്കിനെഴുന്നെള്ളത്ത് ചടങ്ങുകള്‍ 25 മുതല്‍ അഞ്ച് ദിവസം നടക്കും. 29 ന് രാത്രി ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നെള്ളിപ്പ് നടക്കും. 30ന് രാവിലെ 11.30 ന് പമ്പയില്‍ ആറാട്ട്. അന്ന് രാത്രി പത്തിന് നട അടയ്ക്കും.