Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

February 11, 2021, 8:11 am

കുംഭമാസ പൂജ: ശബരിമല നാളെ തുറക്കും

Janayugom Online

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. 13 മുതൽ അയ്യപ്പഭക്തർക്ക് പ്രവേശനം അനുവദിക്കും. വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദർശനാനുമതി. ദിവസവും 5000 ഭക്തർക്ക് വീതമാണ് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ആർടിപിസിആർ/ ആർടി ലാമ്പ് /എക്സ്പേർട്സ് നാറ്റ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ നിർബന്ധമായും കയ്യിൽ കരുതണം.
വെർച്വൽ ക്യൂ വഴി പാസ് ലഭിക്കാത്ത ആരെയും ശബരിമലയിലേക്ക് കടത്തിവിടില്ല. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്തർക്ക് താമസ സൗകര്യവും ഉണ്ടാവില്ല. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരിക്കും ക്ഷേത്ര ദർശനത്തിനായി അയ്യപ്പഭക്തർക്ക് സൗകര്യമൊരുക്കുക. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് ക്ഷേത്രനട അടയ്ക്കും.

Eng­lish Sum­ma­ry : Sabari­mala tem­ple opens tomorrow

You may also like this video :