Web Desk

പത്തനംതിട്ട

June 06, 2020, 1:39 pm

ശബരിമല ക്ഷേത്രം ഈ മാസം 14 മുതൽ തുറക്കും

Janayugom Online

ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ശബരിമല ക്ഷേത്ര നട  ഈ മാസം 14 മുതൽ 28 വരെ തുറക്കും. ഒരു മണിക്കൂറിൽ 200 പേർക്കാണ് വിർച്യുൽ ക്യു വഴി പ്രവേശനം നൽകുക. വണ്ടിപ്പെരിയാർ വഴി പ്രവേശനം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടപ്പിലാകും.ഒരു സമയം 50 പേർക്ക് മാത്രമാണ്  ദർശനത്തിന് അനുമതി.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനം അനുവദിക്കും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പാസ് അനുവദിക്കു.ആരോഗ്യവകുപ്പും സർക്കാറും ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഭക്തർക്ക് പ്രവേശനം.വിഐപി ദർശനവും ഭക്തർക്ക് താമസ സൗകര്യവും ഉണ്ടായിരിക്കില്ല.

Eng­lish sum­ma­ry: Sabari­mala tem­ple open from June 14

You may also like this video:


Updating.….….…..